KOYILANDY DIARY.COM

The Perfect News Portal

ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മഹേന്ദ്ര സിംഗ് ധോണി

.

ചെന്നൈ: ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മഹേന്ദ്ര സിംഗ് ധോണി. അടുത്ത സീസണിൽ ഇനി പുതിയ റോളിൽ എത്തും. ധോണി ഇനി സിഎസ്കെ മെന്റർ ആകും. ചെന്നൈക്കായി 5 കിരീടങ്ങൾ നേടിയ ക്യാപ്റ്റനായിരുന്നു. 278 മത്സരങ്ങളിൽ നിന്നായി 5439 റൺസ് നേടി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്, പൂനെ റൈസിംഗ് സൂപ്പർ ജയന്റ്സ് എന്നീ ടീമുകൾക്കായി കളിച്ചു.

 

ഇനി ചെന്നൈ ടീമിന്റെ ഉപദേഷ്ടാവ് ആയി തുടരുമെന്ന് ധോണി അറിയിച്ചു. വിടവാങ്ങല്‍ മത്സരമില്ലാതെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ്. ചെന്നൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങിയ താരം എന്ന റെക്കോര്‍ഡും ധോണിയുടെ പേരിലാണ്.

 

ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ അഞ്ച് ഐപിഎല്‍ കിരീടത്തിലാണ് മുത്തമിട്ടത്. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയവരുടെ പട്ടികയില്‍ അദ്ദേഹം ഒന്നാമതാണ്. അവസാന ഓവറുകളില്‍ കളി ജയിപ്പിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം ഐപിഎല്ലിനോട് വിട പറയുന്നത്.

 

Share news