സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
.
കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും, വനിതാ വിംഗും, ചെറുകുളം ഷിഫ അൽറബീഅ് മെഡിക്കൽ സെന്ററും, വേങ്ങേരി വിഷൻ കെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. അഡ്വ. വിദ്യ ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സൗജന്യ മെഡിക്കൽ ക്യാമ്പുകൾ ജനങ്ങളോടുള്ള സാമൂഹ്യ പ്രതിബന്ധതയാണ് വെളിവാക്കുന്നതെന്നും രോഗങ്ങൾ കൂടി വരുന്ന കാലത്ത് ഇത്തരം പരിശോധനാ ക്യാമ്പുകൾ ജനങ്ങൾ പരമാവധി ഉപയോഗപെടുത്തണമെന്നും വിദ്യ ബാലകൃഷ്ണൻ പറഞ്ഞു. റിലീഫ് കമ്മിറ്റി കൺവീനർ കെ.പി മജീദ് അധ്യക്ഷത വഹിച്ചു.

ക്യാമ്പിൽ കേൾവി പരിശോധന ഗ്രാമ പഞ്ചായത്ത് അംഗം സുധീഷ് പാറക്കലും കണ്ണ് പരിശോധന എം.ഇ.എസ് സംസ്ഥാന പ്രവർത്തക സമിതി അംഗം പി.കെ അബ്ദുൽ ലത്തീഫും ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സെന്റർ സീനിയർ സൂപ്രണ്ട് ഡോ. പ്രവീൺ, മെഡിക്കൽ ഓഫീസർ ഡോ. സി ആദർശ്, മഹല്ല് പ്രസിഡണ്ട് കെ. മാമുക്കോയ ഹാജി, കുവൈത്ത് കെ.എം.സി.സി അംഗം കോയ വളപ്പിൽ, പി.പി ഹംസ ലക്ഷദ്വീപ്, വനിത വിംഗ് സെക്രട്ടറി റീജ കക്കോടി എന്നിവർ സംസാരിച്ചു.

റിലീഫ് കമ്മിററി കോർഡിനേറ്റർ എ.കെ ജാബിർ കക്കോടി സ്വാഗതവും പാലിയേറ്റീവ് സീനിയർ വളണ്ടിയർ ടി.ടി അഹമ്മദ് കബീർ നന്ദിയും പറഞ്ഞു. ഡോ. ഷറഫു മുഹമ്മദ് ഷാഫി, കെ. അനിൽ കുമാർ, മുഹമ്മദ് നാഫിൽ, എൻ.പി അബ്ദു റസാഖ്, താജുദ്ദീൻ കോട്ടു പാടം, കെ. ഇസ് ഹാഖ്, പി.ടി ഫൈസൽ എന്നിവർ നേതൃത്വം നൽകി.



