കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ പ്രിൻസിപ്പൽ എൻ.വി. പ്രദീപ് കുമാറിന് ഹൃദ്യമായ യാത്രയയപ്പ്
.
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടി പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച എൻ.വി. പ്രദീപ് കുമാറിന് സ്റ്റാഫ്, പിടിഎ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്എംസി), സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് (എസ്എസ്ജി) എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകിയ പ്രദീപ് കുമാറിന്റെ സേവനങ്ങളെ ചടങ്ങിൽ അനുസ്മരിച്ചു. പിടിഎ പ്രസിഡണ്ട് എ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പലായി ചുമതലയേറ്റ കാലയളവിൽ സ്കൂളിന്റെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാർത്ഥികളുടെ പഠന-പാഠ്യേതര മികവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, സന്നദ്ധപ്രവർത്തകർ എന്നിവരെ ഒരുമിപ്പിച്ച് സ്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

പ്രധാനാധ്യാപിക ടി. ഷജിത, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, എസ്എംസി ചെയർമാൻ പ്രവീൺകുമാർ, അഷറഫ്, എൻ.വി. ബിജു, സുരേഷ് താമടത്തിൽ, ദീപ ആർ.കെ, എൻ.വി. വത്സൻ, ശ്രീലാൽ പെരുവട്ടൂർ, നാരായണൻ കച്ചറക്കൽ നസീർ എഫ് എം, വിജയൻ എൻ കെ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പുതിയതായി പ്രിൻസിപ്പലിന്റെ ചുമതലയേറ്റ കെ. സുധാകരൻ സ്വാഗതവും ഷൈജു നന്ദിയും പറഞ്ഞു.



