KOYILANDY DIARY.COM

The Perfect News Portal

ശബരിമല തീർത്ഥാടകർക്ക്‌ ഇൻഷുറൻസ്‌ ഏർപ്പെടുത്താൻ ദേവസ്വം ബോർഡ്‌

.

ശബരിമല തീർത്ഥാടകർക്ക്‌ എൽഐസിയുമായി ചേർന്ന്‌ ഇൻഷുറൻസ്‌ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌. മരിച്ചാൽ ആശ്രിതർക്ക്‌ രണ്ട് ലക്ഷം രൂപവരെ സഹായം ലഭിക്കുമെന്ന്‌ പ്രസിഡണ്ട് കെ. ജയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തീർത്ഥാടന ദിവസത്തിന്റെ തലേന്ന് മുതൽ മൂന്ന് ദിവസത്തേക്കായിരിക്കും പരിരക്ഷ. വെർച്വൽ ക്യൂ, സ്പോട്ട്‌ ബുക്കിങ്‌ വഴിയെത്തുന്നവർക്കായിരിക്കും ആനുകൂല്യം.

 

അല്ലാതെയെത്തുന്നവരെ സംബന്ധിച്ച്‌ ബോർഡ്‌ പരിശോധിച്ച്‌ തീരുമാനിക്കും. തിങ്കളാഴ്ച വൈകിട്ട്‌ നാലിന്‌ നട തുറക്കുന്നതിനുമുമ്പായി ഒരുക്കങ്ങൾ പൂർത്തിയാക്കും. ദിവസം 80,000 പേർക്കാണ്‌ ദർശനം. 50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഒരുക്കിയിട്ടുണ്ട്‌. ക്യൂ ഒഴിവാക്കാൻ അഞ്ച് ക‍ൗണ്ടറുകൾകൂടി അനുവദിക്കും. തപാൽവകുപ്പിന്റെ ക‍ൗണ്ടർ മുഖേനയും അരവണയും അപ്പവും ഓർഡർ ചെയ്യാം. തീർത്ഥാടകരുടെ വിലാസത്തിൽ അയച്ചുനൽകും.

 

 

Share news