സണ്ണി ജോസഫിനോടൊപ്പം യുഡിഎഫ് കൺവീനറെയും സ്ഥാനത്തുനിന്ന് മാറ്റണമെന്ന് വിഡി സതീശൻ
.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനോടൊപ്പം യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും സ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മന്ത്രിസഭയ്ക്ക് പുറത്തുനിന്നുള്ള ആളെ കൊണ്ടുവരണമെന്നാണ് സതീശന്റെ ആവശ്യം. അടൂർ പ്രകാശിനൊപ്പം മുന്നോട്ടുപോകാൻ കഴിയില്ലെന്നും പകരം മറ്റൊരാളെ കൺവീനറായി നിയമിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടതായാണ് വിവരം.


മന്ത്രിസഭാ പുനഃസംഘടനയോടും സതീശൻ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളിലും കോൺഗ്രസിനുള്ളിൽ തർക്കം തുടരുകയാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എ പി അനിൽകുമാർ, കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴക്കൻ എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിലുള്ളത്.

അതിനിടെ, പുതിയ നേതൃത്വത്തെ സംബന്ധിച്ച ചർച്ചകളിൽ അടൂർ പ്രകാശിനെ ഉൾപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞദിവസം ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയിൽ നിന്ന് അടൂർ പ്രകാശിനെ ഒഴിവാക്കിയതായാണ് വിവരം. വി ഡി സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഇതോടെ അടൂർ പ്രകാശും സതീശൻ പക്ഷവും തമ്മിലുള്ള അകൽച്ച കൂടുതൽ പ്രകടമാകുകയാണ്.




