സ്മാർട്ട് കൊയിലാണ്ടി: മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു
.
കൊയിലാണ്ടി: നഗരസഭയിൽ നടപ്പിലാക്കുന്ന സമഗ്ര ശുചിത്വ–മാലിന്യ പരിപാലന കർമ്മ പദ്ധതിയായ സ്മാർട്ട് കൊയിലാണ്ടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരത്തിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. സുധാകരൻ അധ്യക്ഷത വഹിച്ചു.

നഗരസഭ സെക്രട്ടറി പാർവതി ചന്ദ്രൻ എൽ, ഫൗസിയ ടീച്ചർ, മനീഷ്, അനിൽ കുമാർ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി. സുധീഷ് സ്വാഗതവും നഗരസഭ ക്ലീൻ സിറ്റി മാനേജർ വിനോദ് നന്ദിയും പറഞ്ഞു. നഗരസഭ കൗൺസിലർമാർ, വ്യാപാരി പ്രതിനിധികൾ, വിദ്യാർത്ഥികൾ, ഹരിതകർമ്മസേന അംഗങ്ങൾ, നഗരസഭ ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

ജനപങ്കാളിത്തത്തിലൂടെ നഗരത്തെ വൃത്തിയുള്ളതും സുന്ദരവും സുസ്ഥിരവുമായ നഗരമാക്കി മാറ്റുന്നതിനുള്ള സ്മാർട്ട് കൊയിലാണ്ടി പദ്ധതിയുടെ ഭാഗമായാണ് മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചത്. നവംബർ 12-ന് രാവിലെ 10 മണിക്ക് കൊയിലാണ്ടി ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ ഐ.എ.എസ് സ്മാർട്ട് കൊയിലാണ്ടി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.