KOYILANDY DIARY.COM

The Perfect News Portal

നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

.
കൊയിലാണ്ടി: താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയും കൊയിലാണ്ടി ജി.എഫ്.യു.പി സ്കൂൾ ജാഗ്രത ക്ലബ്ബും സംയുക്തമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പോക്സോ നിയമത്തെ ആധാരമാക്കി നിയമ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി കോടതി അഭിഭാഷക നിലോവ്ന ക്ലാസ്സ് നയിച്ചു. താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി വളണ്ടിയർ പ്രേംനാഥ് സന്നിഹിതനായി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ക്ലാസ്സിൽ പ്രധാനാധ്യാപിക ഷമീന യു അധ്യക്ഷത വഹിച്ചു. ജാഗ്രത ക്ലബ്ബ് കൺവീനർ അനില എ.കെ സ്വാഗതവും കെ കെ ഗോപിനാഥ് നന്ദിയും പറഞ്ഞു. 
Share news