ജി.വിഎച്ച്.എസ്. കൊയിലാണ്ടി കേരളപ്പിറവി ദിനം ആചരിച്ചു
.
കൊയിലാണ്ടി: ജി.വി.എച്ച്. എസ്.എസ് കൊയിലാണ്ടി കേരളപ്പിറവി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പന്തലായനി ബി പി സി നാസിബ് കരുവോത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് അധ്യക്ഷത വഹിച്ചു.
യു. പി. വിഭാഗം സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി കേരളത്തിലെ തനതു വിഭവങ്ങളുടെ ഭക്ഷ്യമേള, പോസ്റ്റർ നിർമ്മാണം, എൻ്റെ കേരളം – ഭൂപടരചന, വിത്തു പേന നിർമ്മാണ ശില്പശാല, റിയൽ ഹീറോസ്, റിയൂസ് ഹീറോസ് ശില്പശാലയും പ്രദർശനവും നടത്തി. സീനിയർ അസിസ്റ്റൻ്റ് രതീഷ്, എസ്ആർ ജി കൺവീനർ രാജേശ്വരി, നാരായണൻ കച്ചറക്കൽ, സബിന എന്നിവർ സംസാരിച്ചു.



