നാവിഗേഷൻ ഉപഗ്രഹം ഇന്ന് ഐഎസ്ആർഒ വിക്ഷേപിക്കും
.
ശ്രീഹരിക്കോട്ട: അനിശ്ചിതത്വങ്ങൾക്കൊടുവിൽ നാവിഗേഷൻ ഉപഗ്രഹം വെള്ളിയാഴ്ച ഐഎസ്ആർഒ വിക്ഷേപിക്കും. ശ്രീഹരിക്കോട്ട സതീഷ്ധവാൻ സ്പേസ് സെന്ററിൽനിന്ന് രാത്രി 11.51 ന് എൻവിഎസ്–03 പേടകവുമായി ജിഎസ്എൽവിഎഫ് 18 റോക്കറ്റ് കുതിക്കും. ഗതിനിർണയ സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനുള്ള നാവിക് പരമ്പരയിലെ ഉപഗ്രഹമാണിത്.

കഴിഞ്ഞവർഷം ജനുവരിയിൽ വിക്ഷേപിച്ച എൻവിഎസ്–02 ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. എൻവിഎസ്–03 വിക്ഷേപണത്തിന് തയ്യാറായെങ്കിലും കേന്ദ്ര സർക്കാർ അനുമതി വൈകി. 2250 കിലോഗ്രാമാണ് ഉപഗ്രഹഭാരം




