കെ.വി. രാഘവൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു
.
കൊയിലാണ്ടി: സിപിഐ(എം) കൊയിലാണ്ടി – പയ്യോളി ഏരിയ കമ്മറ്റി അംഗമായും മൂടാടി ലോക്കൽ സെക്രട്ടറിയായും ട്രേഡ് യൂനിയൻ നേതാവുമായി മൂടാടി-നന്തി പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കെ.വി. രാഘവൻ്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു. നന്തി ടൗണിൽ നടന്ന അനുസ്മരണ പൊതുയോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും, പയ്യോളി ഏരിയ സെക്രട്ടറിയുമായ എം.പി.ഷിബു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ.കെ. ഷൈജു അധ്യക്ഷനായി. ജംഷീദ് അലി മലപ്പുറം മുഖ്യ പ്രഭാഷണം നടത്തി.


ഏരിയ കമ്മറ്റി അംഗം കെ.ജീവാനന്ദൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം ഡി.ദീപ, ഏരിയ കമ്മറ്റി അംഗം സി.കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. പി.എം.ശ്രീലത സ്വാഗതവും കെ.കെ.രാജേന്ദ്രൻ നന്ദിയും പറഞ്ഞു. ബാലസംഘം പള്ളിക്കര മേഖല കൂട്ടുകാർ അവതരിപ്പിച്ച “ചെങ്കൊടി പാറിയ വഴികളിലൂടെ ഒരു സംഗീത യാത്ര” എന്ന സംഗീത ശിൽപ്പവും അരങ്ങേറി.




