KOYILANDY DIARY.COM

The Perfect News Portal

സാഹോദര്യമില്ലെങ്കിൽ  സ്വാതന്ത്ര്യത്തിനും സമത്വത്തിനും നിലനില്പില്ലെന്ന് കവി പി എൻ ഗോപീകൃഷ്ണൻ

.

കൊയിലാണ്ടി: ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്പ്പങ്ങളായ സ്വാതന്ത്ര്യo, സമത്വം സാഹോദര്യം എന്നിവയിൽ സാഹോദര്യമില്ലെങ്കിൽ  സ്വാതന്ത്ര്യത്തിനും സമത്വത്തിനും നിലനില്പില്ലെന്ന് കവി പി എൻ ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ആഘോഷസ്ഥലങ്ങളിലേയ്ക്കല്ല സാഹോദര്യത്തിന്റെ സംസ്ഥാപനത്തിനു വേണ്ടി കലാപകലുഷിതമായ വീഥികളിലേയ്ക്കാണ് ഗാന്ധിജി സഞ്ചരിച്ചതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.     

അരിക്കുളം സാംസ്കാരിക വേദി സംഘടിപ്പിച്ച സാഹോദര്യ സന്ദേശ സദസ്സിൽ “കൊന്നു; തീരാതെ പിന്നെയും ഗാന്ധി ” പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജാഹ്നവി സൈറ “ഗാന്ധി തൊടൽ മാല ” ആലപിച്ചു. അഷ്റഫ് വള്ളോട്ട് സാഹോദര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി. സുരേഷ്., സി. അരവിന്ദൻ, ബാലകൃഷ്ണൻ എം.എം എന്നിവർ സംസാരിച്ചു. ലെനീഷ് കാരയാട്, നാരായണൻ മാസ്റ്റർ, പ്രദീപ്, ദേവനന്ദ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

Share news