KOYILANDY DIARY.COM

The Perfect News Portal

ശക്തമായ മഴയെ തുടർന്ന്‌ മണ്ണിടിച്ചിൽ: പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

.

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന്‌ മണ്ണിടിച്ചിൽ, ഉരുൾപ്പൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക്‌ സാധ്യതയുള്ളതിനാൽ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. കല്ലാർ–പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന്‌ സമീപവും ഞായറാഴ്‌ച മണ്ണിടിഞ്ഞു. മരങ്ങൾ വീഴുമെന്ന ആശങ്കയുമുണ്ട്‌. പ്രദേശവാസികൾ ജാഗ്രത പുലർത്തണം.

 

അപകടസാധ്യത മുന്നിൽകണ്ട്‌ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്ന നിർദേശമുണ്ട്‌. നദികൾ മുറിച്ചുകടക്കാനോ ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ പാടില്ല. അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. രാവിലെ ജോലിക്ക് പോകുന്നവർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണാനോ സെൽഫിയെടുക്കാനോ പാടില്ലെന്നും നിർദേശമുണ്ട്‌.

 

 

Share news