KOYILANDY DIARY.COM

The Perfect News Portal

മത്സ്യബന്ധനത്തിനുപോയ വഞ്ചിയും വലയും വെളളിയാംകല്ലിൽ കുടുങ്ങി

.

കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ വഞ്ചിയും വലയും വെളളിയാംകല്ലിൽ കുടുങ്ങി. ഇന്ന് രാവിലെയാണ് അൽ മിസ്സ്ക്ക് എന്ന വഞ്ചി മത്സ്യബന്ധനത്തിനായി ഇറങ്ങി 20നോട്ടിക്കൽ ദൂരത്തിൽ വെള്ളിയാംകല്ലിൽ കുടുങ്ങിയത്. ശക്തമായ വെള്ളത്തിൻ്റെ ഒഴുക്ക് കാരണം മത്സ്യബന്ധന വല വെള്ളാരം കല്ലിൽകുടുങ്ങിയത്. ഇതോടെ വഞ്ചിയിലുള്ള 35ഓളം മത്സ്യതൊഴളിലാളികൾ ഏറെ നേരം കടലിൽ കുടുങ്ങി. ഒടുവലിൽ അതുവഴിവന്ന ചെറിയമങ്ങാട് നിസർഗ്ഗ എന്ന വഞ്ചിയിലുള്ളവരാണ് ഇവരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. 

Share news