മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തെ സംഗീത സാന്ദ്രമാക്കി സംഗീതക്കച്ചേരി
.
കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ഒരുക്കിയ മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തിൽ സംഗീതോത്സവം ഏഴാം ദിവസം കലാലയം അധ്യാപകരായ അശ്വതി ചന്ദ്രൻ, ദേവനന്ദ സുനിൽ എന്നിവർ ചേർന്ന് സംഗീതക്കച്ചേരി അവതരിപ്പിച്ചു. വയലിനിൽ മുരളീ നമ്പീശനും മൃദംഗത്തിൽ ഋഷികേശ് രുദ്രനും പക്കവാദ്യമൊരുക്കി. ഇന്ന് കോഴിക്കോട് രാധാസ് സ്കൂൾ ഓഫ് മ്യൂസിക്കിലെ വിദ്യാർത്ഥികൾ സംഗീതക്കച്ചേരി അവതരിപ്പിക്കും. ഹാർമ്മോണിയത്തിൽ മുരളി നമ്പീശനും മൃദംഗത്തിൽ അഭിരാമും പക്കവാദ്യമൊരുക്കും.



