KOYILANDY DIARY.COM

The Perfect News Portal

നവരാത്രി മഹോത്സവം സമാപിച്ചു

.

കൊയിലാണ്ടി: മൂടാടി ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിൽ നവരാത്രി മഹോത്സവം സമാപിച്ചു. മഹോത്സവത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച നടന്ന മഹാചണ്ഡിക ഹോമത്തിൽ ആയിരങ്ങൾ പങ്കെടുത്തു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകൾ ഉൾപ്പെട്ട വടക്കൻ മേഖല നവരാത്രി ആഘോഷമാണ് മൂടാടി ആശ്രമത്തിൽ നടന്നത്. യജ്ഞാചാര്യൻ ബ്രഹ്മചാരി യോഗാനന്ദയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ഹോമത്തിന് വൈദിക് ധർമ സൻസ്ഥാൻ കേരളയുടെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ വേദവിജ്ഞാൻ മഹാവിദ്യ പീഠത്തിലെ പുരോഹിത ശ്രേഷ്ഠന്മാരും സന്യാസിമാരും നേതൃത്വം നൽകി.

മഹാചണ്ഡിക ഹോമത്തിൻ്റെ ഭാഗമായി ഗണപതി പൂജ, ദിക്പാല പൂജ, ഷോഡശോപചാര പൂജ, ഗജപൂജ, അശ്വപൂജ, ഗോപൂജ, സുവാസിനി പൂജ, ദമ്പതി പൂജ, കന്യക പൂജ തുടങ്ങി നിരവധി ചടങ്ങുകൾ നടന്നു. മൂടാടി അപ്പക്സ് ബോഡി മെമ്പർമാരായ പി. സുരേന്ദ്രൻ, രമേശൻ, ദേവദാസൻ തുടങ്ങിയവർ നവരാത്രി മഹോത്സവ ആഘോഷത്തിന് നേതൃത്വം നൽകി.

Share news