KOYILANDY DIARY.COM

The Perfect News Portal

വയോജന സംഗമം ‘നിറക്കൂട്ട്’ സംഘടിപ്പിച്ചു

.
കോഴിക്കോട്: വയോജനങ്ങളുടെ അറിവും അനുഭവവും പങ്കുവെക്കുന്നതിനും ആരോഗ്യകരമായ വാര്‍ധക്യകാല ജീവിതത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമായി ‘നിറക്കൂട്ട്’ വയോജന സംഗമം സംഘടിപ്പിച്ചു. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്) സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, അല്‍ഷിമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ കോഴിക്കോട് ചാപ്റ്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ മാളവിക ജി നായര്‍ നിര്‍വഹിച്ചു. 
ദേവഗിരി കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 2027 ജനുവരി 15-ന് നടക്കുന്ന കൊളാബ്രേ-27 അന്താരാഷ്ട്ര സമ്മേളനത്തിനു മുന്നോടിയായാണ് വയോജന സംഗമം നടത്തിയത്. സമ്മേളനത്തിന്റെ ബുക്ക്‌ലെറ്റ് പ്രകാശനവും ചടങ്ങില്‍ നടന്നു. തുടര്‍ന്ന് ‘ആരോഗ്യകരമായ വാര്‍ധക്യം’ എന്ന വിഷയത്തില്‍ ദേവഗിരി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. സുനില്‍ ജോസ് സി.എം.ഐ. ക്ലാസ്സെടുത്തു. മുതിര്‍ന്ന പൗരന്മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
എല്‍എസ്ജിഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി രവി കുമാര്‍, കോര്‍പറേഷന്‍ കൗണ്‍സില്‍ ടി എസ് ഷിംജിത്ത്, ദേവഗിരി കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ബിജു ജോസഫ്, ഡോ. ഷീബ നൈനാന്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, കുണ്ടൂപറമ്പ് പകല്‍ വീടിലെ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Share news