ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് ഇടത് വനിതാ സംഘടകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
.
ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് ഇടത് വനിതാ സംഘടകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സ്ത്രീകൾക്കെതിരായ ദില്ലി പൊലീസ് അതിക്രമത്തിനെതിരെയാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. നിവേദനം നൽകാൻ പോലും സമരക്കാർക്ക് പൊലീസ് ആസ്ഥാനത്തേക്ക് കയറാൻ കഴിഞ്ഞില്ല. പൊലീസ് ആസ്ഥാനത്ത് അവധി എന്നാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം.

ഇടത് നേതാക്കളെ കാണാൻ അഡീഷണൽ ഡിസിപി സ്ഥലത്തെത്തി. നിവേദനം നൽകി മടങ്ങിക്കോളൂ… ഇവിടെയാണെങ്കിൽ നല്ല ഫോട്ടോ എടുക്കാൻ സാധിക്കും എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന. വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമായതോടെ അഡീഷണൽ ഡിസിപി മാപ്പ് പറഞ്ഞു.




