KOYILANDY DIARY.COM

The Perfect News Portal

എംവിആർ പുരസ്‌കാരം സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക്

.

എംവിആർ പുരസ്‌കാരം സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക്. ഇന്ത്യയിലെ പ്രതിപക്ഷ ഐക്യത്തിന് എം എ ബേബി നൽകുന്ന സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. ‘പ്രതിപക്ഷ ഐക്യത്തിന് വേണ്ടി സെപ്റ്റംബർ 23 ന് എം എ ബേബി അയച്ച കത്തിനോട് അതിവേഗമാണ് എൻ ഡി എ ഇതര രാഷ്ട്രീയ പാർട്ടികൾ പ്രതികരിച്ചതെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയാണ് എം എ ബേബിയുടെ കത്തിനോട് ഏറ്റവും ആദ്യം പ്രതികരിച്ചത് എന്നത് ശ്രദ്ധേയമാണെന്നും ട്രസ്റ്റ് പറഞ്ഞു. ഡിഎംകെ, ആം ആദ്മി തുടങ്ങിയ പാർട്ടികളെ മാനസികമായി അടുപ്പിക്കാൻ എം എ ബേബിയുടെ കത്തിന് കഴിഞ്ഞു.

 

കോക്രോച്ച് ജനതാ പാർട്ടിയെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുന്നതിന് സിപിഐഎം പ്രത്യേകം ശ്രദ്ധ പുലർത്തുന്നതായി കാണാം. സിജെപി ഏറ്റവും കൂടുതൽ ആശയ വിനിമയം പുലർത്തുന്നത് സിപിഐഎമ്മുമായാണ്. സിജെപിയുടെ എല്ലാ സമരങ്ങൾക്കും സംഘടനാപരമായ അടിത്തറ നൽകുന്നത് ഡി വൈ എഫ് ഐയും എസ് എഫ് ഐയും ആണ്. ഒക്ടോബർ 13 ന് ചേർന്ന ഇന്ത്യ ബ്ലോക്ക് മീറ്റിങ്ങിലെ മറ്റൊരു സുപ്രധാന തീരുമാനത്തിന്റെ ശില്പി കൂടിയാണ് എം എ ബേബി- ട്രസ്റ്റ് വിലയിരുത്തി.

 

Share news