നന്തി മേൽപ്പാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
കൊയിലാണ്ടി: നന്തി മേൽപ്പാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരിക്ക് നിസാര പരിക്കേറ്റു. കോഴിക്കോട് ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞ് കണ്ണൂരേക്ക് പോകുന്നതിനിടെ നന്തിമേൽപ്പാലത്തിലാണ് അപകടം ഉണ്ടായത്. KL13 BB 4004 EV കാറിനെ കേരളാ പോലീസ്ൻ്റെ K9 ജീപ്പ് മറികടക്കാൻ ശ്രമിക്കുന്നതിനടയിൽ എതിർദിശയിൽ നിന്ന് വന്ന ടാങ്കർ ലോറി സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്ന് തെന്നിമാറി ഇ വി കാറിനും, പിക്കപ്പ് ഗുഡ്സിനും ഇടിക്കുകയുമായിരുന്നു.

കാർ യാത്രകാരിയായ കണ്ണൂർ സ്വദേശി സ്വപ്നയുടെ കൈക്ക് നിസാര പരിക്കേറ്റു. ചെറു വാഹനങ്ങൾക്ക് കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്. ഇതോടെ നന്തി മേൽപ്പാലത്തിൽ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസെത്തി നടപടികൾ സ്വീകരിച്ചു.




