KOYILANDY DIARY.COM

The Perfect News Portal

എൽഡിസി തസ്തികയുടെ അടിസ്ഥാനയോ​ഗ്യത ഇനി പ്ലസ്ടു

.

തിരുവനന്തപുരം: എൽഡിസി തസ്തികയുടെ അടിസ്ഥാനയോ​ഗ്യത പ്ലസ്ടുവാക്കാൻ പിഎസ്‍സി നടപടി തുടങ്ങി. നേരത്തെ എസ്എസ്എൽസിയായിരുന്നു അടിസ്ഥാനയോ​ഗ്യത. നിലവിലെ റാങ്ക് ലിസ്റ്റിന് മാറ്റമുണ്ടാകാത്തവിധം യോഗ്യതാമാറ്റം നടപ്പാക്കുമെന്നാണ് പിഎസ്‍സി അറിയിച്ചിട്ടുള്ളത്. അടുത്ത വിജ്ഞാപനം മുതൽ പുതിയ യോഗ്യത നടപ്പാക്കും.

 

ഇതിനുമുന്നോടിയായി വിവിധ വകുപ്പുകളിൽ എൽഡിസി തസ്തികയുടെ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യാൻ നടപടി തുടങ്ങി. അടിസ്ഥാനയോ​ഗ്യത ഉയർത്തുന്നതിനനുസരിച്ച് ശമ്പള സ്കെയിലും മാറും. നിലവിലെ 26,500 – 60,700 രൂപ എന്ന സ്കെയിൽ 31,100 – 66,800 എന്നാകും.

 

Share news