ദില്ലി സമരക്കാര്‍ക്ക് നേരെ നടന്ന അക്രമത്തിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കരിദിനം ആചരിച്ചു
.
കൊയിലാണ്ടി: ലോക് സഭ പ്രതിപക്ഷ നേതാവിനും കോൺഗ്രസ് പ്രസിഡണ്ടിനും ഇന്ത്യ മുന്നണി നേതാക്കള്‍ക്കുമെതിരെ കേന്ദ്രസർക്കാർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. പ്രതിഷേധ പ്രകടനത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ മുരളീധരൻ തോറോത്ത്, കെ. പി. സി മെമ്പർ പി. രത്നവല്ലി, ഉണ്ണികൃഷ്ണൻ മരളൂർ പി.കെ. പുരുഷോത്തമൻ, തങ്കമണി ചൈത്രം, തൻഹീർ കൊല്ലം, പി.ടി ഉമേന്ദ്രൻ, പി.വി. വേണുഗോപാൽ, രജീഷ് വെങ്ങളത്ത് കണ്ടി വി.പി. പ്രമോദ്, ഗോപി ചെറുവാട്ട്, കെ എം സുമതി, ഷബീർ എളവനകണ്ടി, രമ്യ മനോജ്, ചെറുവക്കാട്ട് രാമൻ, റാഷിദ് മുത്താമ്പി എന്നിവര്‍ നേതൃത്വം നൽകി.



