വയോജനങ്ങൾക്ക് ഒപ്പം നിന്ന തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ ആദരച്ചു
തിക്കോടി: വയോജനങ്ങൾക്ക് ഒപ്പം നിന്ന തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ.ഫൈസലിനെ സീനിയർ സിറ്റിസൻസ് ഫോറം ആദരിച്ചു. വളരെക്കാലമായി പഞ്ചായത്ത് ബസാറിലെ വയോജന കേന്ദം പഞ്ചായത്തിലെ ഫയലുകളും മറ്റു സാധനങ്ങളും കൂട്ടിയിട്ട് മാലിന്യ മുറിക്ക് സമാനമായി മാറിയിരുന്നു. ഫോറം കമ്മിറ്റി അംഗങ്ങൾ ഈ വിവരം അധികൃതരെ നിരന്തരം സമീപിച്ച് ബോധ്യപ്പെടുത്തിയെങ്കിലും ഒരു പരിഹാരവും ഉണ്ടായിരുന്നില്ല. വീണ്ടും പുതിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ ക്കെ ഫൈസലിനെ സന്ദർശിച്ച് പരിഹാരം ആവശ്യപ്പെടുകയായിരുന്നു.
.

.
ഉടനെ ന്നെ ഫയലുകൾ മുറിയിൽ നിന്ന് മാറ്റുകയും, മുറി ശുദ്ധീകരിക്കുകയും, 25 കസേരകൾ വയോജനങ്ങൾക്കായി നൽകുകയും ചെയ്തു. ഇതുവരെ കിട്ടാത്ത പരിഗണന പെട്ടെന്ന് തന്നെ ലഭ്യമാക്കാൻ മുന്നിട്ടിറങ്ങിയ ഒ.ക്കെ ഫൈസലിനെ ഫോറം കമ്മിറ്റി അംഗങ്ങൾ വയോജന ദിനത്തിൽ ആദരിച്ചു. ശാന്തകുറ്റിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി മെമ്പർ ഇബ്രാഹിം തിക്കോടി എം.സി.വി ഭട്ടതിരിപ്പാട് അനുസരണം നടത്തി. മുഖ്യാതിഥി ഒ.ക്കെ ഫൈസൽ, ബാലൻ കേളോത്ത്, യൂ വീ.ലീല,ബാലകൃഷ്ണൻ മണിയോത്ത്, രവി നവരാഗ്, പി. രാമചന്ദ്രൻ നായർ, കെ.എം. അബൂബക്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു.



