KOYILANDY DIARY.COM

The Perfect News Portal

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് വീണ് 19 കാരന് ദാരുണാന്ത്യം

.

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പെരുമ്പല്ലൂർ തേവലത്തിൽ കൃഷ്ണന്റെയും സുശീലയുടെയും മകൻ അക്ഷയ് കൃഷ്ണനാണ് (19) മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റാണ് പൊട്ടി വീണത്. മൂന്നാമത്തെ നിലയിൽ നിന്നാണ് ലിഫ്റ്റ് പൊട്ടി താഴേക്ക് പതിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഗോഡൗണിൽ സാധനങ്ങൾ എടുക്കാനായിരുന്നു യുവാവ് പോയത്.

 

മൂന്നാം നിലയിൽ നിന്ന് ലിഫ്റ്റ് തകർന്നുവീഴുന്നതും അക്ഷയ് നിലത്തേക്ക് തെറിച്ചുവീഴുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ യുവാവിനെ കടയിലെ മറ്റൊരു ജീവനക്കാരൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അരുണിമയാണ് അക്ഷയ് യുടെ ഏക സഹോദരി. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് നടക്കും.

Share news