സുരക്ഷാ ജീവനക്കാരനെ ആദരിച്ചു
.
കൊയിലാണ്ടി: സുരക്ഷാ ജീവനക്കാരനെ ആദരിച്ചു. അരിക്കുളം കീഴരിയൂർ എക്സ് സർവ്വീസ് മെൻ സംഘടന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ആക്രമിയെ തടഞ്ഞ ധീരമായ പ്രവർത്തനത്തിന് വിമുക്ത ഭടനായ സുരക്ഷാ ജീവനക്കാരൻ സന്തോഷിനെ ആദരിച്ചു. ആശുപത്രിയിൽ നടന്ന പരിപാടിയിൽ ആർ.എം.ഒ. ഡോ. ഷാജ്മീർ രാമചന്ദ്രൻ ഉപഹാരം സമർപ്പിച്ചു.

ഉണ്ണിക്കൃഷ്‌ണൻ ഐശ്വര്യ അധ്യക്ഷത വഹിച്ചു. പി.ആർ.ഒ. സിതാര, എൽ.എസ്. ആസിഫ് അലി, സംഘടന രക്ഷാധികാരി യു.കെ. രാഘവൻ നായർ, നഴ്‌സിങ്ങ് സൂപ്രണ്ട് പ്രമീള, ആദരവ് നേടിയ സന്തോഷ്, സെക്യൂരിറ്റി സൂപ്രണ്ട് ബാബുരാജ്, സംഘടന സെക്രട്ടറി രാധാകൃഷ്ണൻ, മുരളി മൂടാടി എന്നിവർ സംസാരിച്ചു.



