അബ്കാരി കേസിൽ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന് ജാമ്യം
.
അബ്കാരി കേസിൽ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം നൽകിയത്. കേസിലെ സർക്കാരിൻ്റെ എതിർപ്പ് കോടതി തള്ളി. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. റിപ്പോർട്ടർ ചാനൽ ഓഫീസിൽ നിന്നാണ് എക്സൈസ് സംഘം ആൻ്റോ അഗസ്സിനെ അറസ്റ്റ് ചെയ്തത്. പുലർച്ചെ രണ്ടരയോടെയാണ് നാലു ജീപ്പുകളിലായി എക്സൈസ് സംഘം ഓഫീസിലേക്ക് എത്തുകയായിരുന്നു. രാവിലെ അഞ്ചരയോടെ അറസ്റ്റ് ചെയ്തു.

67 ലിറ്റർ വിദേശമദ്യം വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ആന്റോ അഗസ്റ്റിന്റെ വീട്ടിൽ എക്സൈസ് റെയ്ഡിൽ 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനും കണ്ടെത്തിയതായി വാർത്തകൾ പുറത്തു വന്നിരുന്നു. എസ്ഐടിയുടെ നിർദ്ദേശപ്രകാരമാണ് എക്സൈസ് സംഘം വീട്ടിലെത്തിയത്. ഒരാൾക്ക് 3 ലിറ്റർ വിദേശമദ്യവും 3.5 ലിറ്റർ വൈനുമാണ് സൂക്ഷിക്കാൻ കഴിയുക.




