KOYILANDY DIARY.COM

The Perfect News Portal

ബപ്പങ്ങാട് മഹാത്മാ കലാവേദി എംബിബിഎസിന് പ്രവേശനം നേടിയ ഹരികൃഷ്ണ ജി. എസിനെ അനുമോദിച്ചു

.

കൊയിലാണ്ടി: ബപ്പങ്ങാട് മഹാത്മാ കലാവേദി ഈ വർഷം എംബിബിഎസിന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ ഹരികൃഷ്ണ ജി. എസിനെ അനുമോദിച്ചു. ചരിപ്പറ്റ സത്യൻ്റെയും ഗീതയുടെയും മകനാണ് ഹരികൃഷ്ണ. വാർഡ് കൗൺസിലർ കെ. കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു. കലാവേദി പ്രസിഡണ്ട് വത്സൻ കേളോത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദൃശ്യ, സുധാകരൻ ശിവദം, സുന്ദരൻ എന്നിവർ സംസാരിച്ചു. ജഗേഷ് കുമാർ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.

Share news