കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി
കൊയിലാണ്ടി: കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി. സേവാഭാരതി പ്രവര്‍ത്തകയും ജൻഔഷധി ജീവനക്കാരിയുമായ അനില ഷിജുവാണ് വീണു കിട്ടിയ സ്വർണ്ണം ഉടമയെ കണ്ടെത്തി കൈമാറിയത്. കോമത്ത്കര സ്വദേശി നരിക്കുനിതാഴ അഭിഷേക് സുധീഷ് എന്നയാളുടെ സ്വര്‍ണ്ണാഭരണമായിരുന്നു നഷ്ടപ്പെട്ടത്. സോഷ്യൽ മീഡിയായിൽ സ്വർണ്ണം കിട്ടിയ സന്ദേശം അയച്ചതോടെയാണ് ഉടമയെ കണ്ടെത്താനായത്. സേവാഭാരതി സംസ്ഥാന സെക്രട്ടറി വി.എം മോഹന്‍, സ്റ്റാഫ് സെക്രട്ടറി വി.കെ പ്രകാശന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ആഭരണം തിരികെ നല്‍കിയത്.



