KOYILANDY DIARY.COM

The Perfect News Portal

വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

.
കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആവശ്യങ്ങള്‍ക്കായി അഞ്ച് സീറ്റുള്ള ഒരു വാഹനം ഡ്രൈവര്‍ ഇല്ലാതെ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നു മുദ്ര വെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. മാസം 2000 കി.മീ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 30,000 രൂപ. ഈ പരിധിയില്‍ നിജപ്പെടുത്തി എത്ര രൂപയ്ക്ക് കരാര്‍ ഏറ്റെടുക്കാനാകുമെന്ന് ക്വട്ടേഷനില്‍ കാണിക്കണം. സെപ്റ്റംബര്‍ 23 ന് ഉച്ചയ്ക്ക് 12 മണി വരെ ക്വട്ടേഷന്‍ നല്‍കാം. അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്ക് ക്വട്ടേഷന്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് – 20, ഫോണ്‍ : 0495-2370225. ഇമെയില്‍- dio.prd@gmail.com
Share news