KOYILANDY DIARY.COM

The Perfect News Portal

മണിയൂരിൽ ജീപ്പിൽ അശ്രദ്ധമായി കൊണ്ടുപോകുകയായിരുന്ന കെഎസ്ഇബിയുടെ വാൾ തട്ടി വയോധികക്ക് ഗുരുതര പരിക്ക്

.

വടകര മണിയൂരിൽ ജീപ്പിൽ അശ്രദ്ധമായി കൊണ്ടുപോകുകയായിരുന്ന കെഎസ്ഇബിയുടെ വാൾ തട്ടി വയോധികക്ക് ഗുരുതര പരിക്കേറ്റു. പുതുക്കുടി സ്വദേശി ജാനകിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിയൂർ ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചക്ക് 12 ഓടെയാണ് സംഭവം. കെഎസ്ഇബി അധികൃതർ മരച്ചില്ലകൾ വെട്ടിമാറ്റാൻ കൊണ്ടുപോകുകയായിരുന്ന വാളാണ് റോഡിലൂടെ നടന്ന് പോകുകയായിരുന്ന ജാനകിയുടെ വയറിനും കൈക്കും തട്ടി ഗുരുതര പരുക്കേറ്റത്.

 

ജീപ്പിൽ തോട്ടിയിൽ കെട്ടി കൊണ്ടുപോകുകയായിരുന്ന വാൾ താഴ്ന്ന് കിടന്നതാണ് അപകടത്തിനിടയാക്കിയത്. ഡോക്ടറെ കാണിക്കാൻ പോകുകയായിരുന്നു ജാനകി. വയറിനും കൈക്കും ഗുരുതര പരിക്കേറ്റ ജാനികിയെ വടകര ജില്ല ആശുപത്രിയിലും സഹകരണ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.

 

Share news