KOYILANDY DIARY.COM

The Perfect News Portal

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ അനുമോദനീയം പരിപാടി പ്രശസ്ത സിനിമാ – മിമിക്രി താരം സിറാജ് പയ്യോളി ഉദ്ഘാടനം ചെയ്തു

.
വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ അനുമോദനീയം പരിപാടി പ്രശസ്ത സിനിമാ – മിമിക്രി താരം സിറാജ് പയ്യോളി ഉദ്ഘാടനം ചെയ്തു. ജെ.ഇ.ഇ എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി എൻ ഐ ടി കലിക്കറ്റിൽ എഞ്ചിനിയറിങ്ങ് പ്രവേശനം ലഭിച്ച സഹോദരങ്ങളായ ഷനിൽ മുഹമ്മദ് ഹബിൾ മുഹമ്മദ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര അദ്ധ്യക്ഷത വഹിച്ചു.
വി.പി. സദാനന്ദൻ, അബു ടി.പി, ശശി നമ്പ്രോട്ടിൽ, കെ.ടി.കെ മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. ലിനേഷ് ചെന്താര സ്വാഗതവും ബി. ഡെലീഷ് നന്ദിയും പറഞ്ഞു.
Share news