KOYILANDY DIARY.COM

The Perfect News Portal

കാവ്യകൈരളി അവതരിപ്പിച്ച് പൂക്കാട് കലാലയം ചിൽഡ്രൻസ് തിയറ്റർ വിദ്യാർത്ഥികൾ

.

കൊയിലാണ്ടി: മലയാള കവിതയുടെ ആദിമരൂപം മുതൽ സമകാലിക കവിതാ പ്രസ്ഥാനങ്ങളെവരെ കാവ്യനാടകമായി അവതരിപ്പിച്ച് കലാലയം ചിൽഡ്രൻസ് തിയറ്റർ വിദ്യാർത്ഥികൾ. വിദ്യാഭ്യാസത്തിൽ തിയേറ്ററിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്ന കാവ്യശിൽപ്പത്തിൽ ആദിമമനുഷ്യന്റെ ജീവിത താളം കവിതയായി നിറഞ്ഞു. ആദിമനൃത്തവും പ്രാചീന കവിതകളുമുൾപ്പെടെ മുപ്പത് കുട്ടികൾ അരങ്ങിൽ ആടിത്തിമർത്തു. ​ആശാൻ, വള്ളത്തോൾ, ഉള്ളൂർ, സുഗതകുമാരി തുടങ്ങിയവരുടെ നൂറിലധികം കവിതകളുടെ ദൃശ്യാവിഷ്‌കാരമാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള കാവ്യകൈരളി. ​

 

മനോജ് നാരായണൻ സംവിധാനം ചെയ്ത കാവ്യ ശിൽപ്പത്തിന്റെ രചന എ അബൂബക്കറാണ്. പ്രേംകുമാർ വടകര, സുനിൽ തിരുവങ്ങൂർ, മനോഹരൻ എന്നിവരാണ്‌ സംഗീതം. തിയേറ്റർ വിദ്യാർത്ഥികളാണ് കവിതകൾ ആലപിച്ചത്. കാശി പൂക്കാട് ദീപ സംവിധാനവും യു കെ രാഘവൻ, എ കെ രമേശ് എന്നിവർ കലയും പി പി ഹരിദാസ് നിർമാണവും നിർവഹിച്ചു.

 

Share news