കെഎസ്ആര്‍ടിസി ബസിന് സ്പീഡ് പോര എന്നാരോപിച്ച് ബസിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്ത് യുവാവ്
.
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിന് സ്പീഡ് പോര എന്നാരോപിച്ച് ബസിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്ത് യുവാവ്. താമരശ്ശേരി ചുരം രണ്ടാം വളവില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ 1.30 നാണ് സംഭവം. ത്യശൂരില്‍ നിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലെ യാത്രക്കാരനാണ് ആക്രമണം നടത്തിയത്.

സംഭവത്തില്‍ പുല്‍പ്പള്ളി സ്വദേശി പാടിച്ചിറ ഷൈജല്‍ (36) പിടിയിലായിട്ടുണ്ട്.സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും, കയ്യാങ്കളിക്ക് ഇടയില്‍ പ്രതിക്കും പരിക്കേറ്റിരുന്നു. ബസിന്റെ മുന്‍ ഭാഗത്തെ ചില്ലും, വലതു വശത്തെ ചില്ലും, ഹെഡ് ലൈറ്റും പ്രതി അടിച്ചു പൊളിച്ചിട്ടുണ്ട്. ബസിലേയും, മറ്റു വാഹനങ്ങളിലേയും യാത്രക്കാര്‍ ചേര്‍ന്നാണ് പ്രതിയെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്.




