കേരള ഹൈക്കോടതിയിൽ ഗാർഡനർ തസ്തികയിൽ നിയമനം
.
കേരള ഹൈക്കോടതിയിൽ ഗാർഡനർ തസ്തികയിൽ നിയമനം നടത്തുന്നു. 5 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 2026 സെപ്തംബർ 26നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 23,700 മുതൽ 52,600 വരെ ശമ്പളം ലഭിക്കും. ഗാർഡനർ തസ്തികയിൽ 5 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെങ്കിലും റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കിടെ ഉണ്ടാകുന്ന ഒഴിവുകളും ഈ റാങ്ക് ലിസ്റ്റിൽ നിന്ന് നികത്തും.

റാങ്ക് ലിസ്റ്റ് കുറഞ്ഞത് ഒരു വർഷവും പരമാവധി രണ്ട് വർഷവും അല്ലെങ്കിൽ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയും പ്രാബല്യത്തിലുണ്ടാകും. ജനറൽ വിഭാഗത്തിൽ 1986 ജനുവരി 2നും 2008 ജനുവരി 1നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.’ എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 1981 ജനുവരി 2നും 2008 ജനുവരി 1ന് ഇടയിലും ഒബിസി വിഭാഗക്കാർക്ക് 1983 ജനുവരി 2നും 2008 ജനുവരി 1ന് ഇടയിലും ജനിച്ചവരായിരിക്കണം.

വിമുക്തഭടർ, ഭിന്നശേഷിക്കാർ, വിധവകൾ എന്നിവർക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവുണ്ട്. എസ്എസ്എൽസിയാണ് അപേക്ഷിക്കാനുള്ള പ്രാഥമിക വിദ്യാഭ്യാസ യോഗ്യത. അപേക്ഷകരുടെ എണ്ണം അനുസരിച്ച് അഭിമുഖം മാത്രമായോ അഭിമുഖവും എഴുത്തുപരീക്ഷയും ചേർന്ന രീതിയിലും ആവും തെരഞ്ഞടുപ്പ്.




