KOYILANDY DIARY.COM

The Perfect News Portal

സ്വർണവിലയിൽ നേരിയ വർധനവ്: പവന് 1,15,080 രൂപ

.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. ഒരു പവന് 120 രൂപയാണ് ഇന്ന് കൂടിയത്. 1,15,080 രൂപയാണ് വിപണിവില. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 14,385 രൂപയാണ് വിപണിവില. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു.

 

അമേരിക്കയിൽ പണപ്പെരുപ്പം ഉയരുകയും പലിശനിരക്ക് കൂടാനുള്ള സാധ്യത ശക്തമാകുന്നതും ഡോളറിന് കരുത്താവുകയാണ്. ഇതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. രാജ്യാന്തര തലത്തിൽ സ്വർണം ട്രോയ് ഔൺസിന് 4,430 ഡോളർ നിലവാരത്തിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. 

 

Share news
error: Content is protected !!