ഓണവിപണിയിൽ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ
.
തിരുവനന്തപുരം: ഓണവിപണിയിൽ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. ‘ഓണക്കനി’, ‘നിറപ്പൊലിമ’ കാർഷിക പദ്ധതികളുടെ ഭാഗമായി ഉൽപാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ചുകൊണ്ട് 10.07 കോടി രൂപയാണ് വനിതാ കർഷകർ സ്വന്തമാക്കിയത്. ആഗസ്ത് 20 മുതൽ 25 വരെ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടായിരത്തിലേറെ ഓണം വിപണന മേളകളിൽ നിന്നാണ് വിറ്റുവരവ്. വിറ്റുവരവ് ഇനത്തിൽ 2.85 കോടി നേടി തൃശൂർ ജില്ല സംസ്ഥാനതലത്തിൽ ഒന്നാമതായി. 1.62 കോടി രൂപയുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 85.50 ലക്ഷം രൂപയുമായി കണ്ണൂർ മൂന്നാം സ്ഥാനത്തും എത്തി.




