KOYILANDY DIARY.COM

The Perfect News Portal

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പ്രസ്ഥാവന അപലപനീയം: പുരോഗമന കലാസാഹിത്യ സംഘം

.

തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദിയിൽ വരണ്ട എന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന തീർത്തും അപലപനീയമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം. കാന്തപുരത്തിൻ്റെ പ്രസ്താവനയെ കേരളീയ സമൂഹം തള്ളികളയും. സാമൂഹ്യ സാംസ്കാരിക രംഗത്ത് അത്രമേൽ പുരോഗതി നേടിയ ഇടമാണ് കേരളം.

 

രാജ്യം ഭരിക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ ആക്രമണം നേരിടുന്ന മുസ്ലീം സമൂഹത്തെ അകത്തുനിന്ന് പ്രതിരോധത്തിലാക്കുന്ന സമീപനമാണ് കാന്തപുരം ഇവിടെ സ്വീകരിച്ചത്. മലയാളി മനസ്സിൽ ജീർണ്ണ ആശയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള പുനരുത്ഥാനവാദികളുടെ ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പുരോഗമന കലാസാഹിത്യ സംഘം പറഞ്ഞു.

 

Share news
error: Content is protected !!