ദേശീയപാത 66 താമരശ്ശേരി റോഡിലേക്കും സർവ്വീസ് റോഡിൽ നിന്ന് ദേശീയപാതയിലേക്കുള്ള വഴി അടച്ചതിനെതിരെ സിപിഐഎം
കൊയിലാണ്ടി: ദേശീയപാത 66ൽ നിന്ന് താമരശ്ശേരി റോഡിലേക്കും സർവ്വീസ് റോഡിൽ നിന്ന് ദേശീയപാതയിലേക്കുള്ള വഴി അടച്ചതിനെതിരെ നഗരസഭ അധ്യക്ഷൻ്റെയും സിപിഐഎം ഏരിയാ സെക്രട്ടറിയുടെയും നേതൃത്വത്തിൽ NHAI അധികാരികളുമായി ചർച്ച നടത്തി. നന്തി ചെങ്ങോട്ടുകാവ് ദേശീയപാത 66ൽ നിന്ന്, കൊയിലാണ്ടി താമരശ്ശേരി റോഡിലേക്കു പ്രവേശിക്കുന്നതിനും പന്തലായനി വിയ്യൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ദേശീയ പാതയിലേക്ക് പ്രവേശിക്കാനുള്ള വഴിയും അടച്ചതിനെതിരെയാണ് നേതാക്കളുടെ നേതൃത്വത്തിൽ ചർച്ച നടത്തിയത്.

വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് CPIM ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ ആവശ്യപ്പെട്ടു. കൊയിലാണ്ടി സെൻ്റർ ലോക്കൽ സെക്രട്ടറി പി ചന്ദ്രശേഖരൻ, ലോക്കൽ കമ്മറ്റി അംഗങ്ങളായ PM ബിജു, M സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു. യാത്രക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ നടപടി ഉടൻ സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി.




