KOYILANDY DIARY.COM

The Perfect News Portal

ഓണക്കാലത്തെ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാനായെന്ന അവകാശവാദവുമായി മന്ത്രി ടി സിദ്ദീഖ്

.
ഓണക്കാലത്തെ പൂഴ്ത്തിവെപ്പ് ഉള്‍പ്പെടെയുള്ള പ്രവണതകളെ പ്രതിരോധിക്കാനും വിലവര്‍ധനവ് തടയാനും സര്‍ക്കാറിന് സാധിച്ചതായി കൃഷിവകുപ്പ് മന്ത്രി ടി സിദ്ദീഖ് അവകാശപ്പെട്ടു. ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി ഭട്ട് റോഡിലെ വേദിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഓണക്കാലത്തെ ക്രമാതീതമായ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പ്രധാനമായും രണ്ട് ഇടപെടലുകളാണ് നടത്തിയത്. ആദ്യത്തേത് സപ്ലൈകോ മുഖേനയുള്ള ഇടപെടലാണ്. 350 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവാണ് സപ്ലൈകോയ്ക്കുണ്ടായത്.
.
.
മറ്റൊന്ന് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ 2000 മാര്‍ക്കറ്റുകള്‍ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ സബ്‌സിഡി നിരക്കില്‍ പച്ചക്കറി വിതരണം നടത്താനും വിലവര്‍ധന പിടിച്ചുനിര്‍ത്താനുമായെന്നാണ് മന്ത്രിയുടെ അവകാശവാദം.
ഓണത്തിന് സര്‍ക്കാര്‍ വിപുലമായ ക്രമീകരണങ്ങള്‍ നടത്തിയതിന്റെ ഭാഗമായാണ് ജില്ലാതലത്തില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ അഡ്വ. കെ ജയന്ത് എം.എല്‍.എ അധ്യക്ഷനായി. എ.ഡി.എം കെ ഷറീന, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അഡ്വ. പി.എം നിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Share news
error: Content is protected !!