കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചുകയറി; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
.
കണ്ണൂർ പിലാത്തറയിൽ ലോറികൾ കൂട്ടിയിടിച്ച് കത്തി രണ്ട് പേർ മരിച്ചു. തകരാറിലായതിനെ തുടർന്ന് ലോറി നിർത്തി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ആയിരുന്നു അപകടം. നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി വന്ന് ഇടിക്കുകയായിരുന്നു. ലോറിയുടെ തകരാർ പരിഹരിച്ചുകൊണ്ട് നിന്ന മെക്കാനിക്കും സഹായിയും ആണ് മരിച്ചത്. പുലർച്ചെ മൂന്നരയോട് കൂടിയാണ് അപകടമുണ്ടായത്.

റോഡരികിൽ തകരാറിലായി നിർത്തിയിട്ടിരുന്ന തടി കയറ്റിയ ലോറിയിലേക്ക് മിക്സർ ലോറി ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്ക് തീപിടിച്ചു. തകരാറിലായ ലോറി നന്നാക്കുകയായിരുന്ന കാഞ്ഞങ്ങാട് മാവുങ്കൽ സ്വദേശി ഇബിനെസർ ആന്റോ (24), പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (22) എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഇടയിൽ കുടുങ്ങിയ ഷെബിൻ പൊള്ളലേറ്റാണ് മരിച്ചത്.




