KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ചിറക്ക് സമീപമുള്ള ഹോട്ടലിൽ തീപിടിച്ചു

.
കൊയിലാണ്ടി: കൊല്ലം ചിറക്ക് സമീപം NH നു കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന വനിതാ ഹോട്ടലിൽ പാചക ഗ്യാസ് സിലിണ്ടർ ലീക്കായി തീപിടിച്ചു. അടുക്കളയിലെ അനുബന്ധ പാചക വസ്തുക്കൾ കത്തി നശിച്ചു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തുകയും കൂടുതൽ അപകടങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുകയും ലീക്കായ ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിതമായി നീക്കം ചെയ്യുകയും ചെയ്തു. ASTO അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ SFRO ബിജു വി കെ പി, FRO പാരായ ജിനേഷ് കുമാർ നിധി പ്രസാദി ഇ എം ലിനീഷ് എം രജിലേഷ് സി എം സുജിത്ത് എസ് പി, ഹോംഗാർഡുമാരായ ഷൈജു, സുധീഷ് കെ പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Share news
error: Content is protected !!