KOYILANDY DIARY.COM

The Perfect News Portal

ഇൻ്റ​ഗ്രേറ്റഡ് അ​ഗ്രികൾച്ചറൽ ഡെവലപ്പ്മെൻ്റ് സൊസൈറ്റി കർഷകദിനാചരണം സംഘടിപ്പിച്ചു

.
കൊയിലാണ്ടി: കൊയിലാണ്ടി ഇൻ്റ​ഗ്രേറ്റഡ് അ​ഗ്രികൾച്ചറൽ ഡെവലപ്മെൻ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു. കക്കുളം പാടശേഖരത്തിന് സമീപം നടന്ന പരിപാടി സൊസൈറ്റി പ്രസിഡണ്ട് കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി ചന്ദ്രശേഖരൻ അധ്യക്ഷനായി. ഒ. കെ സുരേഷ് കർഷകർക്കുള്ള ക്ലാസ് കൈകാര്യം ചെയ്തു. വി രമേശൻ,  ടി ​ഗം​ഗാധരൻ, വിപി ശ്രീജ എന്നിവർ സംസാരിച്ചു.
.
.
മികച്ച കേരകർഷകൻ ശിവൻ, നെൽകർഷകൻ രാമകൃഷ്ണൻ, പച്ചക്കറി കർഷകൻ ബാബു, വാഴ കർഷകൻ മണി, ക്ഷീര കർഷകൻ ചന്ദ്രൻ എന്നിവരെ തെരഞ്ഞടുത്തു. ഇവരെ പരിപാടിയിൽ ആദരിച്ചു. എൻ കെ രാജ​ഗോപാൽ സ്വാ​ഗതവും വിപി മുരളി നന്ദിയും പറഞ്ഞു.
Share news
error: Content is protected !!