KOYILANDY DIARY.COM

The Perfect News Portal

മൂത്തോറൻ മാസ്റ്ററെ അനുസ്മരിച്ചു

.
ചേമഞ്ചേരി: ദീർലകാലം കോഴിക്കോട് ജില്ലയിലെ അധ്യാപക പ്രസ്ഥാനത്തിന്‌ നേതൃത്വം നൽകിയ മൂത്തോറൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു. കൊളക്കാട് നായനാർ ഭവൻ പരിസരത്ത് ചേർന്ന അനുസ്മരണ യോഗം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി. ചന്തു മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി. നാസർ കൊളായി, കെ കെ മുഹമ്മദ്, കെ. രവീന്ദ്രൻ, കെ. ശ്രീനിവാസൻ, ബിജോയ് സി, രവിത്ത്, മുരളീധരൻ എന്നിവർ സംസാരിച്ചു. വേദിയിൽ വെച്ച് വിവിധ മേഖലയിൽപ്പെട്ടവരെ ആദരിച്ചു.
Share news
error: Content is protected !!