KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ യങ്ങ് ഇന്ത്യ ക്യാംപയിൻ സംഘടിപ്പിച്ചു.

.
കൊയിലാണ്ടി: “ഉണരണം ഇന്ത്യ പൊരുതണം യുവത” വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ “യങ് ഇന്ത്യ” കാമ്പയിൻ സംഘടിപ്പിച്ചു. പരിപാടി ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം പി എം ആർഷോ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കീർത്തന പ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് പ്രസിഡൻ്റ് ടി കെ പ്രദീപ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ മുഖ്യാഥിതിയായി.
.
.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ബി പി ബബീഷ്, എൻ ബിജീഷ്, ബ്ലോക്ക് ട്രഷറർ റിബിൻ കൃഷ്ണ സഹഭാരവാഹികളായ നിതിൻ ലാൽ, ഫർഹാൻ ഫൈസൽ എന്നിവർ സംസാരിച്ചു. പരിപാടി ബ്ലോക്ക് സെക്രട്ടറി സി ബിജോയ് സ്വാഗതവും ജാൻവി കെ സത്യൻ  നന്ദിയും പറഞ്ഞു. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി ബസ്സ്റ്റാൻഡിൽ സമാപിച്ചു.
Share news