യുവ ചിത്രകാരൻ ഷിജു കോളിക്കണ്ടിയുടെ ചികിത്സക്കായി ലൈവ് മ്യൂസിക് ആൻഡ് പെയിൻ്റിംഗ് സംഘടിപ്പിച്ചു
കൊയിലാണ്ടി: അപൂർവ്വ രോഗം പിടിപെട്ട് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നിർദ്ദേശിച്ച യുവ ചിത്രകാരൻ ഷിജു കോളിക്കണ്ടിയുടെ ചികിത്സാ ഫണ്ട് ശേഖരണാർത്ഥം സാംസ്കാരിക പ്രവർത്തകരുടെ ചികിത്സാ സഹായ സമിതിയുടെ നേതൃത്യത്തിൽ നടന്ന ലൈവ് മ്യൂസിക് ആൻഡ് പെയിൻ്റിംഗും കലാകാര സംഗമവും കൊയിലാണ്ടിയിൽ നടന്നു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിലെ യു.എ. ഖാദർ സ്മാരക പാർക്കിൽ നടന്ന പരിപാടി നഗരസഭാചെയർമാൻ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വ്യവസായി കെ. എം രാജീവൻ ആദ്യ പെയിൻറിംഗ് ഏറ്റുവാങ്ങി. സമിതി ചെയർമാൻ എം.ജി.ബൽരാജ് അധ്യക്ഷത വഹിച്ചു.

ചിത്രകാരൻമാരായ യു.കെ.രാഘവൻ, സിഗ്നി ദേവരാജ് , മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ എന്നിവർ പ്രസംഗിച്ചു. സജീവ് കീഴരിയൂർ സ്വാഗതവും കൺവീനർ സിറാജ് ചെങ്ങോട്ടുകാവ് നന്ദിയും പറഞ്ഞു. കേരളത്തിലെ പ്രമുഖ ചിത്രകാരൻമാരുടെ പെയിൻറിംഗ് വിൽപന, ചിത്ര ലേലം, ലൈവ് കാരിക്കേച്ചർ പോർട്രയിറ്റ് വര എന്നിവക്കൊപ്പം മൂസിക്, മാജിക്, നൃത്ത പരിപാടികളും അരങ്ങേറി. ചിത്രകാരന്മാരായ റെജി കുമാർ, കെ രഞ്ജിത്ത് ലാൽ, ഷിജില പ്രമോദ്, സൂര്യൻ, ഹാറൂൻ ഉസ്മാൻ, ഷാജി പൂക്കാട്, അനിൽ, വിജേഷ്ബനീഷ്, രാമചന്ദ്രൻ, അനൂപ്, അരവിന്ദൻ, തുടങ്ങിയവർ ചിത്രങ്ങൾ വരച്ചു പങ്കാളികളായി ഇതിൽ നിന്നും ലഭിച്ച തുക ചികിത്സക്കായി ചെലവഴിക്കും.




