ബംഗളൂരുവിൽ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ
.
ബംഗളൂരുവിൽ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ മട്ടന്നൂർ സ്വദേശി ജിഷ്ണു ജയൻ ആണ് പിടിയിലായത്. കോഴിക്കോട് ചേവായൂർ പൊലീസ് ആണ് പ്രതിയെ കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.

കേസിലെ മറ്റു പ്രതികളായ യുവതി ഉൾപ്പെടെ അഞ്ച് പേർ ഒളിവിലാണ്. യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രം എടുത്ത് മാതാവിന് അയച്ച ഇവർ എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. തടങ്കലിൽ നിന്ന് രക്ഷപ്പെട്ട കോഴിക്കോട് സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ യുവാവിന്റെ പരാതിയെ തുടർന്നാണ് ചേവായൂർ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്.




