കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ പിതൃതർപ്പണത്തിനായി ആയിരങ്ങൾ
.
കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ കർക്കിടകമാസ പിതൃതർപ്പണത്തിനായി ആയിരങ്ങൾ ഒഴുകിയെത്തി. പുലർച്ചെ 3:00 മണി മുതൽ ക്ഷേത്രം മോക്ഷ തീരത്ത് വെച്ച് മുഖ്യ കർമ്മി സുഖലാലൻ ശാന്തിയുടെ കാർമികത്വത്തിൽ പിതൃ ബലിതർപ്പണം നടന്നുവരുന്നു. പിതൃക്കൾക്ക് നടത്തേണ്ട പ്രത്യേക വഴിപാടായ തിലഹോമം നടത്തുന്നതിനായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുള്ളതാണ്.


കൂടാതെ ഭക്തജനങ്ങൾക്ക് ആവശ്യമായ വാഹന പാർക്കിംഗ് സൗകര്യം, പിതൃ ബലി തർപ്പണത്തിന് ശേഷം കുളിക്കാനുള്ള സൗകര്യം, ക്ഷേത്ര സന്നിധിയിൽ പ്രഭാത ഭക്ഷണം എന്നിവ നടന്നുവരുന്നു. വഴിപാടുകൾക്കായി പ്രത്യേക കൗണ്ടറുകറുകൾ ഒരുക്കിയിട്ടുണ്ട്.




