KOYILANDY DIARY.COM

The Perfect News Portal

യുജിസി-നെറ്റ് ജൂണ്‍ 2026 പരീക്ഷയുടെ പ്രൊവിഷണല്‍ ഉത്തരസൂചിക ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് എന്‍ടിഎ

.

യുജിസി-നെറ്റ് ജൂണ്‍ 2026 പരീക്ഷയുടെ പ്രൊവിഷണല്‍ ഉത്തരസൂചിക ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് എന്‍ടിഎ. സിഎസ്‌ഐആര്‍-നെറ്റ്, ഐസിഎആര്‍ പരീക്ഷകളുടെ ഉത്തരസൂചികയും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരസൂചിക പരിശോധിക്കാനും പരാതികള്‍ ഉന്നയിക്കാനും അവസരമുണ്ടാകും. പുതിയ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ആശ്രയിക്കണമെന്ന് എന്‍ടിഎ നിര്‍ദേശിച്ചു.

 

ഫലം വൈകിയത് വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടയാക്കിയിരുന്നു. പരീക്ഷ കഴിഞ്ഞ് 40 ദിവസം പിന്നിട്ടിട്ടും പ്രൊവിഷണല്‍ ഉത്തരസൂചിക പോലും പുറത്തുവിടാന്‍ എന്‍ടിഎ തയാറായില്ലെന്നായിരുന്നു വിമര്‍ശനം. സാധാരണയായി പരീക്ഷ പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ ഉത്തരസൂചിക പ്രസിദ്ധീകരിക്കാറുള്ള സ്ഥാനത്താണ് അനാസ്ഥയെന്നാണ് ചൂണ്ടികാട്ടപ്പെടുന്നത്.

 

രാജ്യത്തെ 600-ലധികം കേന്ദ്രങ്ങളിലായി പത്ത് ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളാണ് ഇത്തവണ നെറ്റ് പരീക്ഷ എഴുതിയത്. ഉത്തരസൂചിക ഉടനടി പുറത്തുവിട്ടില്ലെങ്കില്‍ നാളെ എന്‍ടിഎ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗാര്‍ത്ഥികളുടെയും തീരുമാനം.

 

Share news
error: Content is protected !!