KOYILANDY DIARY.COM

The Perfect News Portal

എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും

.

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ മുഴുവൻ പ്രതികളോടും ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി കർശന നിർദേശം നൽകിയിരുന്നു. അതേസമയം16 പ്രതികൾക്കെതfരെ ഒരു വകുപ്പ് കൂടി ചുമത്തി. ഐപിസി 323 വകുപ്പ് ചുമത്തണമെന്ന പോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് എറണാകുളം പ്രിൻസിപ്പൾ സെക്ഷൻസ് കോടതി നേരത്തെ ഇതിനായി അനുമതി നൽകിയത്.

 

നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഇനി സമയപരിധി നീട്ടി നൽകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2018 ജൂലൈ രണ്ടിനാണ്‌ മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയത്.

Share news
error: Content is protected !!