KOYILANDY DIARY.COM

The Perfect News Portal

നാളെ സംസ്ഥാനത്ത് എസ്എഫ്ഐ പഠിപ്പ് മുടക്ക്

.

തിരുവനന്തപുരം: തലസ്ഥാനത്ത്‌ പൊലീസും യൂത്ത്‌ കോൺഗ്രസ്‌ ഗുണ്ടകളും നടത്തിയ വിദ്യാർഥി വേട്ടയിൽ എസ്എഫ്ഐ നാളെ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായ പഠിപ്പ്മുടക്ക് നടത്തും. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെയടക്കം ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. ഒരു പ്രകോപനവും ഇല്ലാതെയാണ് എസ്എഫ്ഐക്കെതിരെ യൂത്ത് കോൺഗ്രസ്സിന്റെ ആക്രമണ സംഭവം. ബിയർ ബോട്ടിലും, കല്ലും മറ്റും എറിഞ്ഞാണ് പ്രകോപനം ഉണ്ടാക്കിയത്.

പൊലീസ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി പാവപെട്ട വിദ്യാർഥികൾക്കെതിരെ ലാത്തി ചാർജ് നടത്തുകയും തല തല്ലി പൊട്ടിക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാനെത്തിയ ആംബുലൻസുകളും സമരക്കാർ തടഞ്ഞു. കടന്നുപോയ സ്വകാര്യ വാഹനങ്ങൾക്കുനേരെയും ആക്രമണമഴിച്ചുവിട്ടു. വിദ്യാർഥിക. വിദ്യാർഥികളെ തല്ലാനൊപ്പംകൂടി കന്റോൺമെന്റ്‌ സിഐയും എസ്‌ഐയും സമരക്കാരുടെ ഭാഗമായി മാറിയിരുന്നു.

Share news