KOYILANDY DIARY.COM

The Perfect News Portal

ഗുരുവായൂർ ക്ഷേത്രത്തിൽ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ഇനി വെർച്വൽ ക്യൂ

.

ഗുരുവായൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ഇനി വെർച്വൽ ക്യൂ നടപ്പിലാക്കും. ദേവസ്വം ചെയർമാൻ എ വി ​ഗോപിനാഥ് ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് വെർച്വൽ ക്യൂ ദർശനം ഉണ്ടായിരുന്നത്. ഉദയാസ്തമയ പൂജയുള്ള തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 4നും 5നും രണ്ടു സ്ലോട്ടിൽ വെർച്വൽ ക്യൂ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ​ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഭക്തർക്ക് ദർശനത്തിനായുള്ള സ്ലോട്ടുകൾ സൗജന്യമായി ബുക്ക് ചെയ്യാവുന്നതാണ്. 

 

Share news